ബേക്കൽ : വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (WLF) പുതിയ ലോഗോ ആനിമേഷൻ പ്രകാശനംചെയ്തു. ബേക്കലിൽവെച്ചു സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര നടി ഭാവനയാണ് ലോഞ്ചിങ് നിർവഹിച്ചത്.
വയനാടിന്റെ പാരമ്പര്യവും സംസ്കാരവും സമന്വയിപ്പിച്ചു കൊണ്ടുള്ള കലാ-സാഹിത്യ-സാംസ്കാരിക സന്ദേശങ്ങളുമായി ചുരവും വയലും തേയിലത്തോട്ടവും കടന്നെത്തുന്ന ലിറ്ററേച്ചർ ബസിന്റെ യാത്രയും ഒപ്പം പറന്നെത്തുന്ന വയനാടൻ കൊക്കിന്റെ സഞ്ചാരവുമാണ് ആനിമേഷൻ ലോഗോയുടെ പ്രമേയം.
2026-ലെ ഇന്ത്യയിലെ മികച്ച ഡിസൈൻ സ്റ്റുഡന്റ് പുരസ്കാരം നേടിയ അശ്വന്ത് എ. ആണ് WLF ലോഗോ ഡിസൈൻ ചെയ്തത്. യുവ ആനിമേറ്റർമാരിൽ ശ്രദ്ധേയനായ പി. കെ. ഷെല്ലിയാണ് ലോഗോ ആനിമേഷൻ തയ്യാറാക്കിയിരിക്കുന്നത്.
ചടങ്ങിൽ ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ. ജോസ്, ക്യൂറേറ്റർമാരായ ലീന രഘുനാഥ്, വി. എച്ച്. നിഷാദ്, ഇന്റർനാഷണൽ അക്കാദമിക് കോൺഫറൻസ് കമ്മിറ്റി അംഗം ഡോ. സൗമ്യ വർഗീസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഖിൻ ശ്രീധർ, മീഡിയ ടീം അംഗങ്ങളായ അജിൻ പോൾ, നിധിൻ ഡേവിഡ് തുടങ്ങിയവർ പങ്കെടുത്തു.
