Breaking
Sat. Oct 17th, 2026

നെടുമ്പാശ്ശേരി അപകടം: പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും, രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് ചെന്നിത്തല

2026 ഒക്ടോബർ 17 ശനി

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പൊലീസ് എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സർക്കാർ ശക്തമായ നടപടിയാണ് എടുക്കുന്നത്. പ്രതികൾക്ക് രക്ഷപ്പെടാനുള്ള യാതൊരു നടപടിയും ഉണ്ടാകില്ല. മൂന്നു കുരുന്നു ജീവനുകൾ നഷ്ടപ്പെട്ട സംഭവം ലാഘവത്തോടെ കാണാൻ കഴിയില്ല. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും അനാവശ്യ പ്രചരണങ്ങൾ നടത്തരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

നെടുമ്പാശ്ശേരി അപകടവുമായി ബന്ധപ്പെട്ട കേസിൽ യാതൊരു ആശങ്കയും വേണ്ട. ശക്തമായ നടപടി ഉണ്ടാകും. മരണപ്പെട്ടവരുടെ വീട്ടുകാരുമായി സംസാരിക്കാനടക്കം കേസിൻ്റെ മേൽനോട്ട നടപടികൾക്കായി നിശാന്തിനി ഐപിഎസിനെ നിയോഗിച്ചിട്ടുണ്ട്. ഡിവൈഎസ്പി ബിജു പൗലോസിൻ്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുകയാണ്. സർക്കാർ വളരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

ഡെപ്യൂട്ടി സ്പീക്ക‍ർ ഷാനിമോൾ ഉസ്മാൻ്റെ പരാതിയിൽ മാധ്യമപ്രവർത്തകനെതിരെ കേസെടുത്ത പൊലീസ് നടപടിയിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. പരാതി കിട്ടിയാൽ പൊലീസ് കേസെടുക്കും. വാർത്ത നൽകുമ്പോൾ ശ്രദ്ധിക്കണം. എല്ലാ ദിവസം ഓരോരുത്തരെപ്പറ്റിയാണ് പറയുന്നത്. പ്രതി സുഹൈൽ തൻ്റെ മണ്ഡലത്തിൽപെട്ട ആളാണെന്നാണ് പറഞ്ഞത്. അത് ശരിയാണോ? ഒരു സംഭവമുണ്ടാകുമ്പോൾ മാധ്യമങ്ങൾ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ല. ഇത്തരം സംഭവങ്ങളുടെ പേരിൽ തെറ്റായ പ്രചരണങ്ങൾ നടത്തരുതെന്നും മറ്റു സാഹചര്യങ്ങൾ പരിശോധിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *