2026 ഒക്ടോബർ 17 ശനി
ഡൽഹി: ഇന്നലെ കസ്റ്റഡിയിലെടുത്ത നേഹ ബോറയെയും അഭിജിത് ദീപ്കെയെയും ഡൽഹി പൊലീസ് ഇതുവരെയും വിട്ടയച്ചില്ല.. കേസെടുത്ത് കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം എന്നാണ് സൂചന. പുലർച്ചെ വരെയും ഇടതു യുവജന നേതാക്കൾ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ കസ്റ്റഡിയിലെടുത്ത വരെ കാണണമെന്ന ആവശ്യവുമായി നിലയുറപ്പിച്ചിരുന്നു. എന്നാൽ പൊലീസ് അനുവദിച്ചില്ല. പൊലീസ് നടപടിയിൽ ഇന്ന് വലിയ പ്രതിഷേധം ഉയരാൻ ഇടയുണ്ട്. ദീപ്കെക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്ഹി കൊണാട്ട് പ്ലേസിലെ സെന്ട്രല് പാര്ക്കില് സിജെപി ആഹ്വാനം ചെയ്ത തിരംഗ യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് കണ്വീനര് അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്തത്. മാര്ച്ചുമായി സിജെപി മുന്നോട്ട് പോകുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി നേഹ ബോറയേയും കസ്റ്റഡിയിലെടുത്തു. ബലം പ്രയോഗിച്ച് വണ്ടിയിൽ കയറ്റുകയായിരുന്നു.
മണ്ഡി ഹൗസിന് സമീപത്തുവെച്ചാണ് കസ്റ്റഡിയിലെടുത്തത്. ദീപ്കെയുടെ വസതിയിൽ ഡൽഹി പൊലീസെത്തി തിരംഗ മാർച്ച് നടത്തരുതെന്ന് നോട്ടീസ് നൽകിയിരുന്നു.തിരംഗ മാര്ച്ച് വിജയകരമാണെന്നും നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടും ആയിരങ്ങള് തെരുവിലിറങ്ങിയെന്നും സിജെപി പ്രതികരിച്ചു.
