Breaking
Fri. Oct 16th, 2026

നെടുമ്പാശ്ശേരി വാഹനാപകടം: തെറ്റായ പ്രചാരണം നടത്തി; ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ കേസ്

2026 ഒക്ടോബർ 16 വെള്ളി

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ തെറ്റായ പ്രചാരണം നടത്തിയതിൽ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ വീണ്ടും പരാതി. കെപിസിസി വൈസ് പ്രസിഡൻ്റ് എ.എ ഷുക്കൂറാണ് പരാതി നൽകിയത്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ടാണ് പരാതി നൽകിയത്. ജെയിംസ് സാമുവലിനെതിരെ ഷാനിമോൾ ഉസ്മാനും പരാതി നൽകിയിരുന്നു. ആലപ്പുഴയിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ രാവിലെ ഡെപ്യൂട്ടി സ്പീക്കറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി എയർപോർട്ട് വിഐപി റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ച് ഇയാസ്, ദേവിക, ഗോപിക എന്നീ മൂന്ന് കൗമാരക്കാരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *