Breaking
Fri. Oct 16th, 2026

മലപ്പുറത്ത് മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ

2026 ഒക്ടോബർ 16 വെള്ളി

മലപ്പുറം: മലപ്പുറം എടവണ്ണയിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ജിലാനി തങ്ങൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കുണ്ടുതോട് സ്വദേശി ജസീലാണ് അറസ്റ്റിലായത്. ചികിത്സ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 17കാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രതി പീഡിപ്പിക്കുകയായിരുന്നു. എടവണ്ണ കുണ്ടുതോടുള്ള വീട്ടിൽ വെച്ചാണ് പീഡനത്തിന് ഇരയാക്കിയത്. ചികിത്സയ്ക്ക് വന്ന മാതാവുമായി സൗഹൃദബന്ധം പുലർത്തി പ്രതി ഇവരുടെ മകളെ പീഡിപ്പിക്കുകയായിരുന്നു. രണ്ട് മാസത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ എടവണ്ണ പൊലീസും നിലമ്പൂർ സ്‌കോഡും ചേർന്ന് കാസർക്കോട്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *