Breaking
Wed. Sep 30th, 2026

ജി.ടി.എം.ഒ അറബിക് കോളേജിൽ ‘വൈബൻസ്’ ആർട്സ് ഫെസ്റ്റിന് തുടക്കമായി

ദേവർഷോല: സമൂഹത്തിന് നന്മ പകരുന്ന കലകളെ പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്‌ലാമെന്നും, കലാരംഗത്ത് നന്മയുടെ പ്രചാരകരായി വിദ്യാർഥികൾ മാറണമെന്നും എസ്.കെ.എസ്.എസ്.എഫ് നീലഗിരി ജില്ലാ ഉപാധ്യക്ഷനും ജി.ടി.എം.ഒ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അറബിക് കോളേജ് വൈസ് പ്രിൻസിപ്പലുമായ സുഹൈറലി വാഫി നെലാകോട്ട പ്രസ്താവിച്ചു. ജി.ടി.എം.ഒ അറബിക് കോളേജിൽ ‘വൈവിധ്യത്തിൽ തളിർക്കുന്ന സർഗവസന്തം’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ‘വൈബൻസ്’ ആർട്സ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 1 വരെ നീളുന്ന കലോത്സവത്തിൽ അൽ ഹിമ്മ, അൽ അസീമ, അശ്ശജാഅ എന്നീ മൂന്ന് ഗ്രൂപ്പുകളിലായി നൂറോളം വിദ്യാർഥികളാണ് മാറ്റുരയ്ക്കുന്നത്. സ്റ്റേജ്, ഓഫ് സ്റ്റേജ് ഇനങ്ങളിലായി വിവിധ മത്സരങ്ങൾ നടക്കും.
ചടങ്ങിൽ ഫെസ്റ്റ് കൺവീനർ ഹാശിം വാഫി ദേവാല അധ്യക്ഷത വഹിച്ചു. ഫെസ്റ്റ് കോർഡിനേറ്റർ അർഷാദ് റഹ്മാനി പാക്കണ പ്രമേയ പ്രഭാഷണം നടത്തി. ഹുസൈൻ ബാഖവി, ബഷീർ ഫൈസി, മുഹമ്മദ് ഫൈസി, അബ്ദുല്ല വഹബി, യൂനുസ് മാസ്റ്റർ, സോമസുന്ദരൻ മാസ്റ്റർ, രഞ്ജിത്ത് മാസ്റ്റർ, അസിസ്റ്റന്റ് മാനേജർ അൻഷിദ് വാഫി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
സ്റ്റാഫ് സെക്രട്ടറി ശബീർ ഹുദവി സ്വാഗതവും സമാജം ചെയർമാൻ റിംനാസ് എടക്കര നന്ദിയും രേഖപ്പെടുത്തി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *