Breaking
Wed. Sep 30th, 2026

ത്രിതല പഞ്ചായത്ത് പദ്ധതികള്‍ക്ക് അംഗീകാരം

ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2026-27 വര്‍ഷത്തെ ഭേദഗതി പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ആകെ 5095.63 ലക്ഷത്തിന്റെ 351 ഭേദഗതി പദ്ധതികള്‍ക്കാണ് സമിതി അംഗീകാരം നല്‍കിയത്. കൂടാതെ 3181.43 ലക്ഷത്തിന്റെ 621 പുതിയ പദ്ധതികള്‍ക്കും അംഗീകാരം നല്‍കി. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച ഫണ്ടുകള്‍ കൃത്യമായി വിനിയോഗിച്ച് വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലെ ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കളക്ടറേറ്റ് ആസൂത്രണ ഭവനന്‍ എ.പി.ജെ. ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ എം കലാമുദ്ദീന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *