Breaking
Sat. Sep 26th, 2026

മാസപ്പടി കേസ്: FIR രജിസ്റ്റർ ചെയ്യണമെന്ന ഹർജിയെ എതിർത്ത് സർക്കാർ; പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് ED

കൊച്ചി: സിഎംആർഎൽ -എക്സാലോജിക് ഇടപാടിൽ എഫ്ഐആറിന് മുൻപ് പ്രാഥമിക അന്വേഷണം ആവശ്യം ഇല്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തെളിവുകൾ ഒരു ഏജൻസി നൽകിയ സ്ഥിതിക്ക് പ്രാഥമിക അന്വേഷണമാവശ്യമില്ല. സുപ്രീംകോടതി നിർദേശിക്കുന്നത് എഫ്ഐആർ എന്ന് ഇഡി ഹൈക്കോടതിയിൽ. ഇ ഡി കത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിലാണ് ഇഡിയുടെ വാദം. ഹർജിയെ എതിർത്ത് സർക്കാർ. വിശദമായി വാദം കേൾക്കാൻ കേസ് മാറ്റി. ഇഡി കത്ത് സീൽഡ് കവറിൽ ഹാജരാക്കാൻ കോടതി നിർദേശം.

എസ്എഫ്ഐഒ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിഎംഎൽഎ ഇസിഐആർ ഇട്ടുവെന്ന് ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കി. അതിന്റെ അന്വേഷണത്തിൽ ലഭിച്ച വിവര പ്രകരമാണ് ഡിജിപിയ്ക്ക് കത്ത് നൽകിയതെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കണമെന്നാണ് ഇഡി കത്ത്. പ്രാഥമിക അന്വേഷണം നടത്തുന്നത് ക്രൈം ബ്രാഞ്ചാണ്, പിന്നെന്തിനാണ് വിജിലൻസ് എന്ന് ഹർജിക്കാരൻ ചോദിച്ചു.

ഹർജിയെ എതിർത്ത് സർക്കാർ പൊതുതാല്പര്യ ഹർജി അല്ല നൽകിയതെന്നും ചില താല്പര്യങ്ങൾ ഉള്ളതുപോലെയുണ്ടെന്നും വാദിച്ചു. 66/2 പ്രകാരം പ്രാഥമിക അന്വേഷണം നടത്തിയാണ് തുടർ തീരുമാനം എടുക്കുക എന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. ലളിതകുമാരി vs സ്റ്റേറ്റ് ഓഫ് ഇന്ത്യ കേസിൽ സുപ്രീം കോടതി നിർദേശം അങ്ങനെയാണ് എന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *