Breaking
Fri. Sep 25th, 2026

ജില്ലാ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ആയുർവേദ ദിനം ആചരിച്ചു

കൽപറ്റ: വയനാട് ജില്ലാ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ “ആരോഗ്യകരമായ നാളേയ്ക്കായി ആയുർവേദം” എന്ന പ്രമേയത്തിൽ പതിനൊന്നാമത് ദേശീയ ആയുർവേദ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ചന്ദ്രികാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ : പ്രഷീല. കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ ടി ഹംസ മുഖ്യാതിഥിയായി സംസാരിച്ചു.
എച്ച് .എം. സി. അംഗങ്ങളായ ശ്രീ റസാക്ക് കൽപറ്റ, ശ്രീ.കെ. കെ രാജേന്ദ്രൻ , ശ്രീ.ബിനു തോമസ് ശ്രീ.ഷൈജൽ.പി .പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സിറാജുദീൻ വി. ഇ സ്വാഗതവും ലാബ് ടെക്നിഷ്യൻ ശ്രീ.ജിജി പി. എസ് നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്, ബോധവൽക്കരണ ക്ലാസുകൾ, ഹെൽത്തി ഫുഡ് എക്സ്പ്പോ, യോഗാ പരിശിലനം, NCD സ്‌ക്രീനിംഗ്, അസ്ഥിസാന്ദ്രത ടെസ്റ്റ്, ആയുർവേദ ക്വിസ് മത്സരം, ഫ്ലാഷ്മോബ്, ഔഷധ സസ്യ എക്സിബിഷൻ, ഔഷധ സസ്യ വിതരണം എന്നിവ സംഘടിപ്പിച്ചു.
മെഡിക്കൽ ക്യാമ്പിന് ഡോ: അന്ത്ജലി അൽഫോൺസ , ഡോ. അന്ത്ജു ജി ദാസ് , മനു കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ഡോ. ബിജുല ബാലകൃഷ്ണൻ, ഡോ. മാനസി നമ്പ്യാർ, ഡോ. അനു ജോസ് , ഡോ അശ്വതി നായർ , ഡോ. ദേവീനന്ദിനി എന്നിവർ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തി. യോഗാ മെഡിക്കൽ ഓഫീസർ ഡോ. ആഷിഖ് ഹസൻ യോഗാ പരിശീലനം നൽകി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *