Breaking
Mon. Nov 9th, 2026

ലൈസൻസ് വിവാദം: നെടുമ്പാശേരി വിമാനത്താവളത്തിലെ ബാറിന്റെ അനുമതി സർക്കാർ റദ്ദാക്കി

2026 നവംബർ 9 തിങ്കൾ

തിരുവനന്തപുരം∙ നെടുമ്പാശേരി വിമാനത്താവളത്തിലെ ബാറിന് അനുമതി നല്‍കിയ എക്‌സൈസ് മുന്‍ കമ്മിഷണര്‍ സീറാം സാംബശിവ റാവുവിന്റെ നടപടി സര്‍ക്കാര്‍ റദ്ദാക്കി. വിഷയം വിവാദമായതിനു പിന്നാലെ സാംബശിവ റാവുവിന്റെ കസേര തെറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അനുമതി റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ലൗഞ്ച് ബാറില്‍നിന്ന് രണ്ടു ലക്ഷം രൂപ ലൈസന്‍സ് ഫീസ് ഈടാക്കിയാണ് അനുമതി നല്‍കിയത്.

എന്നാല്‍ പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം എഫ്എല്‍7 ലൈസന്‍സുകള്‍ അനുവദിച്ചാല്‍ മതിയെന്നാണു സര്‍ക്കാര്‍ നിലപാടെന്ന് ഉത്തരവില്‍ പറയുന്നു. ഇതു സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതാണ്. ഫോറിന്‍ ലിക്കര്‍ റൂള്‍സ് പ്രകാരം അനുമതി ഉത്തരവ് പുറപ്പെടുവിച്ചുകഴിഞ്ഞാലും ലൈസന്‍സ് അനുവദിക്കാതെ സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ ലൈസന്‍സ് അനുവദിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയെന്നും അപേക്ഷ നിരസിച്ചുവെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഫീസായി അടച്ച രണ്ടുലക്ഷം രൂപ തിരികെ ലഭിക്കാന്‍ സ്ഥാപനത്തിന് അപേക്ഷ സമര്‍പ്പിക്കാം. പുതിയ മദ്യനയം പ്രഖ്യാപിച്ചതിനു ശേഷം വ്യവസ്ഥകള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി ലൈസന്‍സ് അനുവദിക്കാന്‍ അപേക്ഷ പുനര്‍സമര്‍പ്പിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *