Breaking
Fri. Sep 25th, 2026

സ്കിംഡ് മിൽക്ക് പൗഡർ ഉപയോഗിച്ച് നിർമ്മിച്ച 500 കിലോ വ്യാജ പനീർ, ഗുണനിലവാരമില്ലാത്ത ഡാൽഡകൊണ്ട് അലുവ; ഭക്ഷ്യസുരക്ഷാ പരിശോധനയിൽ പൂട്ട് വീണു

ഹൈദരാബാദ്: ഹൈദരാബാദിൽ മായം കലർന്ന വ്യാജ പനീറും അലുവയും അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും. ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും ചേർന്ന് നടത്തിയ മിന്നൽ റെയ്ഡിൽ നടരാജ് മിൽക്ക് & മിൽക്ക് പ്രൊഡക്ട്സിൽ നിന്നാണ് സ്കിംഡ് മിൽക്ക് പൗഡർ ഉപയോഗിച്ച് വ്യാജമായി നിർമിച്ച 500 കിലോ പനീറും 50 കിലോ മിൽക്ക് പൗഡറും പിടിച്ചെടുത്തത്. മായം ചേർത്ത ഭക്ഷണപദാർത്ഥങ്ങൾ നിർമ്മിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

സംഭവത്തിൽ നടരാജ് മിൽക്ക് & മിൽക്ക് പ്രൊഡക്ട്സ് ഉടമ ജാപല നടരാജിനെയും പിടിച്ചെടുത്ത സാധനങ്ങളെയും തുടർനടപടികൾക്കായി അൽവാൾ പൊലീസിന് കൈമാറി. പരിശോധനയിൽ ബൗരംപേട്ടിലെ യശോദ സ്വീറ്റ് & നംകീൻ ബേക്കറിയിൽ നിന്നും വനസ്പതി, പാചക എണ്ണ, മിൽക്ക് പൗഡർ എന്നിവ ചേർത്ത 21 കിലോ വ്യാജ അൽവയും പിടികൂടി. ഇവിടെ നിന്നും 80-ലധികം ചാക്ക് മിൽക്ക് പൗഡർ, 100 ടിൻ എണ്ണ, 50 ടിൻ ഡാൽഡ, 21 കിലോ തയ്യാറാക്കിയ അൽവ എന്നിവയാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

ഇതിന് പിന്നാലെ ഹൈദരാബാദിലെയും സമീപ പ്രദേശങ്ങളിലെയും 20 ഡയറി യൂണിറ്റുകളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി. ലൈസൻസില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ചതിന് ഹയാത്ത്നഗറിലെ ‘വെങ്കിട ശിവ മിൽക്ക് പോയിന്റ്’ അടപ്പിച്ചു. ഗുണനിലവാരമില്ലാത്ത നിർമ്മാണം കണ്ടെത്തിയതിനെ തുടർന്ന് ‘സപ്തഗിരി ഫുഡ്സ്’, ‘ഓൾ റിച്ച് ഡയറി’ എന്നീ സ്ഥാപനങ്ങളുടെ എഫ്എസ്എസ്എഐ ലൈസൻസ് റദ്ദാക്കുകയും പ്രവർത്തനം ഉടൻ നിർത്താൻ ഉത്തരവിടുകയും ചെയ്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *