Breaking
Thu. Sep 24th, 2026

മന്ത്രി ഷാജിക്ക് വീണ്ടും കുരുക്ക്; ഔദ്യാഗിക ബോര്‍ഡ് വെച്ച് മുമ്പും സ്വകാര്യ വാഹനത്തില്‍ യാത്ര നടത്തിയിരുന്നു

കാസര്‍ഗോഡ്: റേഞ്ച് റോവര്‍ വിവാദത്തിന് മുന്‍പേ മന്ത്രി കെ എം.ഷാജി ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനം ഉപയോഗിച്ചു. കാസര്‍ഗോഡ് ഓഗസ്റ്റ് 29,30തിയതികളിലെ പരിപാടികള്‍ക്ക് എത്തിയപ്പോള്‍ ഉപയോഗിച്ചത് കാസര്‍ഗോഡ് പള്ളിക്കര പള്ളിപ്പുഴ സ്വദേശിയുടെ ഇന്നോവ.ക്രിസ്റ്റ. കറുപ്പ് നിറമുള്ള വാഹനത്തില്‍ കേരള സര്‍ക്കാര്‍ എന്ന എഴുതിയ ചുവന്ന ബോര്‍ഡിനൊപ്പം തത്കാലിക നമ്പര്‍ ഉപയോഗിച്ചാണ് വാഹനം ഓടിയത്.

കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിയെ സ്വീകരിച്ചത് മുതല്‍ ഈ വാഹനം ഉപയോഗിച്ചുവെന്നാണ് വിവരം. ഗസ്റ്റ് ഹൗസില്‍ ടൂറിസം വകുപ്പിന്റെ വാഹനം ഉള്ളപ്പോള്‍ ആണ് സ്വകാര്യ വാഹനം ഉപയോഗിച്ചത്. വാഹന ഉടമയുടെ വീട്ടില്‍ സല്‍ക്കാരത്തിലും മന്ത്രി പങ്കെടുത്തുവെന്നുമുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *