Breaking
Wed. Sep 23rd, 2026

ലക്കിടിയിൽ അതിമാരക മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

22.09.2026
വയനാട് എക്‌സൈസ് സർക്കിൾ ഓഫീസ് കൽപ്പറ്റ

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തി വരുന്ന പ്രേത്യേക പരിശോധനകളിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ റ്റിയും പാർട്ടിയും പട്രോൾ ചെയ്ത് വരവേ വൈത്തിരി താലൂക്കിൽ,കുന്നത്തിടവക വില്ലേജിൽകോഴിക്കോട് കൊല്ലകൽ ദേശീയപാതയിൽ ലക്കിടി ഭാഗത്ത് ഈ റോഡിന് ഇടതുവശത്തുള്ള ധീര ജവാൻ വി വി വസന്തകുമാർ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻവശം വെച്ച് NDPS നിയമത്തിന് വിരുദ്ധമായി KL 08 BM 5332 നമ്പർ കാറിൽ 7.028 ഗ്രാം MDMA കടത്തി കൊണ്ട് വന്ന കുറ്റം ചെയ്തതിന് തൃശ്ശൂർ താലൂക്കിൽ, കോടന്നൂർ വില്ലേജിൽ, പള്ളിപ്പുറം ദേശത്ത് പുളി പറമ്പിൽ വീട്ടിൽ സന്തോഷ് മകൻ അജുൻ പി. എസ് (വ 30/26) എന്നയാളെ NDPS വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു ഒരു കേസ് എടുത്തിട്ടുള്ളതാണ് എന്നറിയിച്ചു കൊള്ളുന്നു. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ റഷീദ് കെ ,പ്രണവ് എസ് എൽ ,വനിത സിവിൽ ഓഫീസർ റഈസ ഫർസാന സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജോൺ ജോസ് എന്നിവർ പങ്കെടുത്തു.
ബഹു. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തിട്ടുള്ളതാണ്‌.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *