Breaking
Wed. Sep 16th, 2026

മാനന്തവാടി നഗരസഭാ ഓഫീസ് പുതിയ കെട്ടിടത്തില്‍ ; എം.എല്‍.എ ഉഷ വിജയന്‍ നാടിന് സമര്‍പ്പിച്ചു

മാനന്തവാടി ക്ലബ് കുന്നില്‍ നിര്‍മ്മിച്ച പുതിയ നഗരസഭ കെട്ടിടം എം.എല്‍.എ. ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസാണ് ക്ലബ്ബ്കുന്നിലേക്ക് മാറ്റിയത്. നഗരസഭാ വികസന പദ്ധതി വിഹിതവും തനത് ഫണ്ടും വിനിയോഗിച്ച് 15000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിച്ചത്. നഗരസഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ്, കുടുംബശ്രീ, ഹരിതകര്‍മ സേന, തൊഴിലുറപ്പ്, ആരോഗ്യ വിഭാഗം, പൊതുമരാമത്ത്, റവന്യു തുടങ്ങിയ മുഴുവന്‍ വിഭാഗങ്ങളും ഒറ്റ ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കും. കോണ്‍ഫറന്‍സ് ഹാള്‍, ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, കാന്റീന്‍ എന്നിവ രണ്ടാംഘട്ട പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കും. കെട്ടിടത്തില്‍ ലിഫ്റ്റ് സംവിധാനം സജ്ജീകരിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി വര്‍ണാഭമായ ഘോഷയാത്രയും സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി. നഗരസഭാ വൈസ് ചെയര്‍മാന്‍ സിന്ധു സെബാസ്റ്റിയന്‍, മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, തതദ്ദേശഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണ്‍ സി.കെ രക്‌നവല്ലി, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *