കല്‍പ്പറ്റ: 87 വയസുള്ള ലക്ഷ്മിയമ്മയും 80 തികഞ്ഞ എല്‍സമ്മയും കേശവനും, നാരായണനുമെല്ലാം പുറംലോകത്തെ വിശാലതയിലേക്ക് കുട്ടികളെ പോലെ നോക്കിനിന്നു. മുത്തങ്ങ ആനപന്തിയിലെ ആനകളെ കണ്ടപ്പോള്‍ കണ്ണുകള്‍ വിടര്‍ന്നു. കൂട്ടത്തിലെ മറ്റുള്ളവര്‍ക്കും അവര്‍ ആവേശത്തോടെ ആനയെ കാണിച്ചു കൊടുത്തു.
‘ആന വന്നാല്‍ ഓടി രക്ഷപ്പെടാന്‍ പോലും പറ്റാത്തവരാണല്ലോ…’ എന്ന തമാശയ്ക്ക്, ‘വേണമെങ്കില്‍ ആന ഓടി രക്ഷപ്പെട്ടോട്ടെ’ എന്ന മറുപടിയുയര്‍ന്നു. പിന്നാലെ പൊട്ടിച്ചിരികളുയര്‍ന്നു. വാര്‍ദ്ധക്യത്തിന്റെ അവശതകളും ആകുലതകളും മറന്ന് ഒരു ദിനം മുഴുവന്‍ ആഘോഷിമാക്കി മാറ്റുകയായിരുന്നു അവര്‍. കല്‍പ്പറ്റ ക്ലാര ഭവന്‍, പഴൂര്‍ സെന്റ് മാത്യൂസ് ഭവന്‍ എന്നീ വൃദ്ധ സദനങ്ങളിലെ താമസക്കാര്‍ക്ക് വേണ്ടി വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ ഉല്ലാസയാത്രയാണ് ശ്രദ്ധേയമായത്. ‘പ്രശാന്തി’ പദ്ധതിയുടെ ഭാഗമായി ജില്ലാ വനം വകുപ്പിന്റെ സഹകരണത്തോടെ മുത്തങ്ങ വന്യ ജീവി സങ്കേതത്തിലേക്കാണ് ഏകദിന ഉല്ലാസ യാത്ര നടത്തിയത്.
വയോജനങ്ങള്‍ക്ക് മാനസിക ഉല്ലാസം പകരുകയെന്ന ലക്ഷ്യത്തോടെ നടത്തിയ യാത്ര അക്ഷരാര്‍ത്ഥത്തില്‍ നിറവേറി. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും അവശതകള്‍ മറന്ന് നിറഞ്ഞ മനസ്സോടെ എല്ലാവരും ഉല്ലാസ യാത്ര ആസ്വദിച്ചു. നടക്കാന്‍ പ്രയാസമുള്ളവരെ പൊലീസുകാരും വൃദ്ധ സദന ജീവനക്കാരും കൗണ്‍സിലര്‍മാരും ചേര്‍ന്ന് കൈ പിടിച്ചു നടത്തി. പ്രശസ്ത ഗായകന്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഇവര്‍ക്കായി ഒരുക്കിയ സംഗീത വിരുന്നും പരിപാടിയുടെ ഭാഗമായി . പോലീസ് ഉദ്യോഗസ്ഥരും വയോജനങ്ങളും പാട്ടുകള്‍ പാടിയും കയ്യടിച്ചും ആഘോഷിച്ചു. തുടര്‍ന്ന്, കാടിന്റെ കാഴ്ചകള്‍ ആസ്വദിക്കാന്‍ വന്യജീവി സഫാരിയും ഒരുക്കി. സഫാരിക്കിടെ വയനാട് ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ & വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ ഐ.എഫ്.എസ് വയോജനങ്ങളുമായി സംവദിച്ചു.
കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എ. അഗസ്റ്റിന്‍ ക്ലാര ഭവനില്‍ വെച്ച് ഉല്ലാസ യാത്രയുടെ ഫഌഗ് ഓഫ് നിര്‍വ്വഹിച്ചു. പോലീസ് ബസില്‍ മുത്തങ്ങ വന്യജീവി സങ്കേതത്തിലെത്തി അവിടെ നടന്ന പരിപാടിയില്‍ കല്‍പ്പറ്റ ഡിവൈ.എസ്.പി എം.എം അബ്ദുള്‍ കരീം മുഖ്യ അതിഥിയായി. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.കെ. സുന്ദരന്‍, ജനമൈത്രി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എന്‍.കെ.ദാമോദരന്‍, എ.എസ്.ഐമാരായ. കെ എം, അലാവുദ്ധീന്‍, എ. ബി. ശ്യാം ലാല്‍, സജീഷ്, എസ്.സി.പി.ഒമാരായ ടി.കെ. ദീപ, പി.കമറുദ്ധീന്‍, ബി. പ്രശാന്ത്, പി. സജിത് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ പി.പി ബിനീഷ്, സി.പി.ഒമാരായ എ. മുസ്തഫ, സിയാദ് സല്‍മാന്‍, ശരത് ആര്‍.ചന്ദ്രന്‍, കെ. രഞ്ജിത്ത്, ഫാ. എം.ബി. ഫ്‌ലാവിയന്‍, സിസ്റ്റര്‍ ആനി റോസ് തുടങ്ങിയവര്‍
