Breaking
Sat. Sep 5th, 2026

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കണ്ടറിയണം: മന്ത്രി കെ.എം ഷാജി

കല്‍പ്പറ്റ: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളായ മുസ്ലിം ലീഗ് അംഗങ്ങള്‍ സമൂഹത്തിലെ താഴെത്തട്ടിലെ പാവപ്പെട്ടവന്റെ പ്രശ്‌നങ്ങള്‍ കണ്ടറിയുന്നതിനും പ്രയാസങ്ങള്‍ കേള്‍ക്കുന്നതിനും തയ്യാറാകണമെന്നും ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും മന്ത്രി കെഎം ഷാജി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗിന്റെ ജനപ്രതിനിധികളുടെ സംഘടനയായ ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് ജില്ലാതല സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ നഗരസഭ ഗ്രാമ പഞ്ചായത്ത് ബ്ലോക്ക്.ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് സ്ഥിരം സമിതി അധ്യക്ഷന്‍ മാര്‍ മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ജില്ലാതല സംഗമത്തില്‍ മുസ്ലിം ജില്ലാ വൈസ് പ്രസിഡണ്ട് എന്‍ കെ റഷീദ് അധ്യക്ഷതവഹിച്ചു.ഘഏങഘ സംസ്ഥാന പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി മുഖ്യപ്രഭാഷണം നടത്തി. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ കുന്നമംഗലം ക്ലാസ് എടുത്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി. ജനറല്‍ സെക്രട്ടറി ടി മുഹമ്മദ്. ഭാരവാഹികളായ പി കെ അബൂബക്കര്‍ റസാക്ക് കല്‍പ്പറ്റ യാഹിയാക്കാന്‍ തലയ്ക്കല്‍ എം മുഹമ്മദ് ബഷീര്‍ സി കുഞ്ഞബ്ദുള്ള അസൈനാര്‍ ഹാജി സലിം മേമന. എം എ അസൈനാര്‍. കൊച്ചി ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. എല്‍ജിഎംഎല്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് കണ്ടിയന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഹംസ നന്ദിയും പറഞ്ഞു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *