Breaking
Sat. Sep 5th, 2026

ശ്രേയസ്സില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രാജിവെക്കണം: ഡിവൈഎഫ്‌ഐ

പൂതാടി: ശ്രേയസ്സില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത പൂതാടി പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണും കോണ്‍ഗ്രസ് നേതാവുമായ സിബി സാബു മെമ്പര്‍ സ്ഥാനം രാജിവെക്കണമെന്നും പോലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ പുല്‍പ്പള്ളി ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. കേണിച്ചിറ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശ്രേയസ് യൂണിറ്റിന് കീഴിലുള്ള 125 സ്വാശ്രയ സംഘങ്ങളില്‍ അംഗങ്ങളായ വീട്ടമ്മമാര്‍ അവരുടെ ലോണ്‍ തിരിച്ചടവ് നല്‍കുന്ന പണമാണ് രസീത് തിരുത്തി ഇവര്‍ കൈക്കലാക്കിയിരിക്കുന്നത്. ഈയിനത്തില്‍ 1.75 കോടിരൂപ തട്ടിയെടുത്തിട്ടുണ്ട് എന്നതാണ് രേഖകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. കോണ്‍ഗ്രസ്സ് നേതൃത്വം ഇക്കാര്യത്തില്‍ മൗനം പാലിക്കാതെ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനവും ,മെമ്പര്‍സ്ഥാനവും രാജിവെപ്പിച്ച് നിയമ നടപടിക്ക് വിധേയമാക്കണം.അല്ലാത്ത പക്ഷം വലിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഡിവൈഎഫ്‌ഐപ്രസ്താവനയില്‍ അറിയിച്ചു.

സുജില്‍ എ.എസ് അധ്യക്ഷനായി.അജിത് കെ ഗോപാല്‍,പ്രേംജി പി എന്‍,അനീഷ് എന്‍ വി,ഷാജഹാന്‍ പി എം,ജിഷ്ണു ഷാജി എന്നിവര്‍ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *