എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ചവരുടെ കുടുംബസംഗമം നടത്തി

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ചവരുടെയും കുടുംബാംഗങ്ങളുടെയും കുടുംബസംഗമം കല്‍പ്പറ്റയില്‍ വെച്ച് നടന്നു. 75 ഓളം കുടുംബാംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. എയര്‍ഫോഴ്‌സില്‍ സേവനമനുഷ്ഠിച്ച ശേഷം 80 വയസ്സ് പിന്നിട്ട അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. വയനാട് എയര്‍ ഫോഴ്‌സ് വെറ്ററന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലിസണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരം സജന സജീവന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. പി.പി അബ്ദുല്‍ അസീസ്, കെ.പി അനില്‍കുമാര്‍, എം.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്ന സംഗമം സൗഹൃദവും പരസ്പര ബന്ധവും ഊട്ടിയുറപ്പിക്കുന്ന വേദിയായി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *