‘മുളക്ഗ്രാമം’ പദ്ധതിക്ക് തുടക്കമായി

ചൂട്ടക്കടവ്: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ലീഫ് റസിഡന്‍സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ചുട്ടക്കടവ് പരിയാരംകുന്ന് ‘മുളക്ഗ്രാമം പദ്ധതി’ക്ക് തുടക്കമായി. നഗരസഭ കൃഷി ഓഫീസര്‍ ശരണ്യ എം. പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പി.രാജന്‍ അധ്യക്ഷത വഹിച്ചു. കെ.ബി. സിമില്‍ സ്വാഗതം ആശംസിച്ചു. പരിപാടിയുടെ ഭാഗമായി റോസ് വുഡ് ഗാര്‍ഡന്‍ ചുട്ടക്കടവ് ആണ് ഗുണഭോക്താക്കള്‍ക്കുള്ള മുളക് തൈകള്‍ വിതരണം ചെയ്യുന്നത്.
എസ്. അജയകുമാര്‍, പി.സുരേഷ് ബാബു, ശകുന്തള രവീന്ദ്രന്‍, ഷീജ വിനോദ്, ആശിഷ് ജോസ്, എസ്.ശ്രീകുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വി.കെ. തുളസീദാസ് ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *