Breaking
Sun. Aug 30th, 2026

നേപ്പാള്‍ പ്രളയം; ഹെല്‍പ്പ് ഡെസ്‌കില്‍ ബന്ധപ്പെട്ട 16 പേര്‍ കൂടി നാട്ടിലെത്തി; 45 മലയാളികള്‍ സുരക്ഷിതര്‍; ഇനി കണ്ടെത്താനുളളത് ഏഴു പേരെ

നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്നുളള സാഹചര്യത്തില്‍ ഇതുവരെ ആശയവിനിമയം സാധ്യമാകാതിരുന്ന എട്ടു പേരില്‍ ഒരാളായ എറണാകുളം പിറവം സ്വദേശി റിനീത് മോഹന്‍ ഉള്‍പ്പെടെ 16 കേരളീയര്‍ നാട്ടില്‍ തിരിച്ചെത്തി.

ഹെല്‍പ്പ് ഡെസ്‌കുകളില്‍ ബന്ധപ്പെട്ടവരില്‍ 45 പേര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനായിട്ടുണ്ട്. ഇവര്‍ നേപ്പാളിലും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമായി സുരക്ഷിതരായി കഴിയുന്നതായും നാട്ടിലേക്ക് മടങ്ങാനുള്ള നടപടികള്‍ തുടരുന്നതായും ബന്ധുക്കളെ അറിയിച്ചു. എറണാകുളം പിറവം സ്വദേശിയായ റിനീത് മോഹന്‍ ഈ മാസം 23-നാണ് വിനോദസഞ്ചാരത്തിനായി നേപ്പാളിലേക്ക് പോയത്. പ്രളയസമയത്ത് പൊഖാറയ്ക്കടുത്തായിരുന്നു ഇദ്ദേഹം. പ്രളയവിവരം വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ ഫോണ്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് ബന്ധപ്പെടാന്‍ സാധിക്കാതിരുന്നത്.

27-ന് ഡല്‍ഹിയില്‍നിന്ന് നാട്ടിലേക്ക് ട്രെയിന്‍ കയറിയ റിനീത് മോഹന്‍ ഉച്ചയോടെ നാട്ടിലെത്തി. കൊച്ചിയില്‍ നിന്നുളള 14 പേരടങ്ങുന്ന സംഘവും തിരിച്ചെത്തയവരില്‍ ഉള്‍പ്പെടുത്തു. കൊച്ചി കാക്കനാട് നിന്നും കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ ശ്രുതി ശിഖാമണിയും തിരിച്ചെത്തി. പ്രളയ സമയത്ത് കഠ്മണ്ഡുവിലായിരുന്നു ശ്രുതി. ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള കേരളത്തില്‍നിന്നുള്ള നാലുപേര്‍ ഉള്‍പ്പെടെ ഏഴു പേരെ സംബന്ധിച്ചാണ് ഇനി വിവരം ലഭിക്കാനുള്ളത്. ഇവരുടെ വിശദാംശങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. നേപ്പാളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം നോര്‍ക്ക റൂട്ട്‌സ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കുകളിലോ ഡല്‍ഹി എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസിലോ ബന്ധപ്പെടാം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *