Breaking
Sun. Aug 30th, 2026

നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

നേപ്പാള്‍: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 682 ആയി. കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. ദുരന്തത്തില്‍പ്പെട്ട 275 ഇന്ത്യന്‍ പൗരന്മാരെയും 128 ഇന്ത്യന്‍ വംശജരെയും ഇപ്പോഴും കണ്ടെത്താനോ ബന്ധപ്പെടാനോ ആയിട്ടില്ല. എന്നാല്‍, ദുരന്തമുഖത്ത് അകപ്പെട്ട 108 ഇന്ത്യക്കാരെ ഇതുവരെ രക്ഷിക്കാന്‍ ആയെന്നും മുമ്പ് ബന്ധപ്പെടാന്‍ കഴിയാതിരുന്ന 50 ഓളം ഇന്ത്യക്കാരുമായി ബന്ധം പുനഃസ്ഥാപികാനായെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇനിയും ബന്ധപ്പെടാന്‍ ആകാത്ത 7 മലയാളികള്‍ കൂടിയുണ്ടെന്ന് നോര്‍ക്ക അറിയിച്ചു.അതിനിടെ, രാജ്യത്തെ ഊര്‍ജ്ജ പ്രതിസന്ധി ഒഴിവാക്കാന്‍ നേപ്പാള്‍ ഇന്ത്യയുടെ സഹായം തേടി. മുന്‍കൂറായി വൈദ്യുതി ഇറക്കുമതി ചെയ്യാനാണ് അനുമതി തേടി. 13 ജലവൈദ്യുത നിലയങ്ങള്‍ പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഉല്‍പ്പാദനത്തില്‍ 550 മെഗാവാട്ടിന്റെ കുറവാണുണ്ടായിരിക്കുന്നത്. നേപ്പാളിന്റെ അപേക്ഷ നിലവിലെ ഉഭയകക്ഷി കരാറുകള്‍ പ്രകാരം എന്ന് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി. നേപ്പാളില്‍ നിന്നുള്ള വൈദ്യുതി വരവ് കുറഞ്ഞത് ഇന്ത്യയെ ആഭ്യന്തര ബാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *