Breaking
Sun. Oct 11th, 2026

കടുവ ശല്യം രൂക്ഷം; തമിഴ്നാട്ടിലെ ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം.

തമിഴ്നാട് നീലഗിരി ജില്ലയിലെ പന്തല്ലൂർ ഗൂഡല്ലൂർ താലൂക്കുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം.48 മണിക്കൂർ ഹർത്താൽ ഇന്ന് രാവിലെയാണ് ആരംഭിച്ചത്. പ്രദേശത്തെ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ബസ്സുകൾ ഒഴിച്ചുള്ള വാഹനങ്ങൾ ഒന്നും സർവീസ് നടത്തുന്നില്ല.

കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രദേശത്ത് കടുവ പുലി ആന എന്നീ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ഗൂഡല്ലൂർ ഓവേലിയിൽ ഈ മാസം രണ്ടാഴ്ച ഇടവേളയിൽ രണ്ടു മനുഷ്യ ജീവനുകൾ കടുവ ആക്രമണത്തിൽ പൊലിഞ്ഞിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് വീണ്ടും കടുവയുടെ ആക്രമണങ്ങൾ ഉണ്ടായി, പുത്തൂർവയൽ ഭാഗത്ത് കഴിഞ്ഞ ദിവസം ഒരു പശുവിനെയും കടുവ കൊന്നിരുന്നു. കടുവയെ വെടിവെച്ച് പിടികൂടാൻ ഉത്തരവ് ഉണ്ടെങ്കിലും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

ശനിയാഴ്ച രാവിലെ ആറുമണിവരെ ഹർത്താൽ തുടരും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *