Breaking
Mon. Oct 12th, 2026

സ്‌കൂട്ടറുകാരനെ രക്ഷിക്കാന്‍ വെട്ടിച്ചു; കൂത്താട്ടുകുളത്ത് വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു, 30 പേര്‍ക്ക് പരിക്ക്

കൊച്ചി: വിവാഹ സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 30 ഓളം പേര്‍ക്ക് പരിക്കേറ്റു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം കാക്കൂരിലാണ് സംഭവം. പെട്രോള്‍ പമ്പിനു മുന്നിലെ പോസ്റ്റില്‍ ഇടിച്ചു ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.

രാവിലെ പത്തരയോടെയായിരുന്നു അപകടം. കാലടിയില്‍ നിന്നും ഇലഞ്ഞിയിലേക്ക് പോകുകയായിരുന്നു വിവാഹസംഘം. പെട്ടെന്ന് മറുവശത്തേക്ക് തിരിഞ്ഞ വന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം വിട്ട് ബസ് മറിഞ്ഞത്.

പിന്നില്‍ വരുന്ന ബസിനെ ഗൗനിക്കാതെ സ്‌കൂട്ടര്‍ യാത്രക്കാരന്‍ പെട്രോള്‍ പമ്പിലേക്ക് കയറാന്‍ ശ്രമിച്ചതാണ് അപകടകാരണം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ബസ് മറിഞ്ഞപ്പോള്‍ പെട്രോള്‍ പമ്പില്‍ നിന്നും ഇറങ്ങി വരികയായിരുന്ന മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *