Breaking
Thu. Aug 27th, 2026

ഓണവിപണിയില്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ നല്‍കിയ കര്‍ഷകര്‍ക്ക് ആശ്വാസം; കതിര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും ലഭിച്ചു

തിരുവനന്തപുരം: ഓണവിപണിയില്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ നല്‍കിയ കര്‍ഷകര്‍ക്ക് ആശ്വാസം. കതിര്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ മുഴുവന്‍ തുകയും വിതരണം ചെയ്തു. ഓണ വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കിയിട്ടും കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് പണം നല്‍കിയിരുന്നില്ല.

കര്‍ഷകര്‍ക്ക് പണം ലഭിക്കുന്നില്ലെന്ന ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് കൃഷി വകുപ്പിന്റെ അടിയന്തര ഇടപെടല്‍. കഴിഞ്ഞവര്‍ഷം വരെ പണം കൃഷി ഓഫീസില്‍ നിന്ന് നേരിട്ടാണ് നല്‍കിയിരുന്നത്.ഇത്തവണ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ച് കതിര്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണം.രജിസ്‌ടേഷന്‍ പൂര്‍ത്തിയാക്കിയാല്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ലഭ്യമാകും.എന്നാല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ ആയിട്ടും തുക ലഭിച്ചിരുന്നില്ല.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *