Breaking
Tue. Sep 8th, 2026

വൃക്കാരോഗ്യ ബോധവല്‍ക്കരണവും, സൗജന്യ പരിശോധന ക്യാമ്പും നടത്തി

മാനന്തവാടി: മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീം കനിവിന്റെ ആഭിമുഖ്യത്തില്‍ ഇഖ്‌റ ഹോസ്പിറ്റല്‍, മലബാര്‍ ഗോള്‍ഡ് എന്നിവരുടെ സഹകരണത്തോടെ വൃക്കാരോഗ്യ ബോധവല്‍ക്കരണവും, സൗജന്യ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. കനിവ് ഓഫീസില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം മാനന്തവാടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ പി.വി.എസ് മൂസ നിര്‍വ്വഹിച്ചു. കനിവ് പ്രസിഡന്റ് സൂരജ് കുമാര്‍ അധ്യക്ഷത വഹിച്ചു. അസി.പോലീസ് സര്‍ജന്‍ ഡോ.മൃദുലാല്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭ കൗണ്‍സിലര്‍ ജിന്‍ഷ സുനീഷ്, റഫീഖ്, അബൂബക്കര്‍, മോഹന്‍ ദാസ് എന്നിവര്‍ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *