Breaking
Wed. Jul 22nd, 2026

സിജെപിയുമായി കേന്ദ്രം വീണ്ടും ചർച്ച നടത്തുന്നു; പൊലീസ് വിന്യാസം വർദ്ധിപ്പിച്ചു; രാഷ്ട്രീയം കേവലം തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഉള്ളതല്ലെന്ന് അഭിജിത്ത് ദീപ്കെ

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി. സോനം വാങ്ചുകിന്റെ നിരാഹാരം 25 ദിവസം പിന്നിടുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം തുടരുന്നുവെന്ന് അഭിജിത്ത് ദീപ്കെ. രാഷ്ട്രീയം കേവലം തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഉള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജന്തർ മന്തറിൽ പൊലീസ് വിന്യാസം വർദ്ധിപ്പിച്ചു.

സിജെപിയുമായി വീണ്ടും കേന്ദ്രം ചർച്ച നടത്തുന്നു. ജെ പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരാണ് സിജെപി നേതാക്കളെ കാണുന്നത്. ജെ പി നദ്ദയുടെ വസതിയിലാണ് ചർച്ച നടക്കുന്നത്. ജിതേന്ദ്ര സിങ് നദ്ദയുടെ വസതിയിൽ എത്തി.

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക രംഗത്തെത്തി. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും, ഇപ്പോൾ ഡൽഹി കണ്ടത് വെറും ‘ട്രെയിലർ’ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന തങ്ങൾക്കെതിരെ കേസെടുത്തും എഫ്.ഐ.ആർ ഇട്ടും പേടിപ്പിക്കാൻ നോക്കേണ്ടെന്നും അശുതോഷ് റാങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു.

കേന്ദ്ര സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ച് നടപടിയെടുത്തില്ലെങ്കിൽ വരുംദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് യുവാക്കൾ ഡൽഹിയിലേക്ക് എത്തുമെന്നാണ് ഇദ്ദേഹം നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണ പ്രക്ഷോഭത്തിൽ നിന്ന് വേഗത്തിൽ പിന്മാറാൻ ഉദ്ദേശിക്കുന്നില്ല. രാജ്യത്തെ യുവാക്കളുടെ ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ വളരെ മോശം അവസ്ഥയിലേക്ക് കടക്കുമെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര ഭരണകൂടത്തിനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *