വായനപക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്‌മരണവും നടത്തി

വെള്ളമുണ്ട: പബ്ലിക് ലൈബറി വെള്ളമുണ്ടയിൽ വായനപക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്‌മരണവും വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മെമ്പർ രാകേഷ് പാലയാണ ഉദ്ഘാടനം ചെയ്തു. പ്രശസ്‌ത സഞ്ചാര സാഹിത്യ കാരൻ ബിജു പോൾ കാരക്കാമല ഐ.വി ദാസ് അനുസ്‌മരണം നടത്തി. എം. സുധാകരൻ അധ്യക്ഷനായിരുന്നു. ചടങ്ങിൽ ശ്രീമതി രോഷ്‌നി. വി.എം. ലൈബ്രറിക്ക് പുസ്തകസമാഹാരം സമർപ്പിച്ചു. ശ്രീ. എം. മുരളീധരൻ( റ്റിഎൽ സി അംഗം) .എൻ ജി ശാരദ . ബാബുരാജ് എൻ കെ
എം മോഹനകൃഷ്ണൻ അബ്ബാസ് പി എന്നിവർ സംസാരിച്ചു. വിവിധ മത്സര വിജയികൾക്ക് ഷൈല പി ആൻ്റണി( പ്രധാനാധ്യാപിക എ.യു.പി എസ് വെള്ളമുണ്ട) സമ്മാനങ്ങൾ വിതരണം ചെയ്തു സെക്രട്ടറി മണികണ്ഠൻ എം സ്വാഗതവും ജോ. സെക്രട്ടറി മിഥുൻ മുണ്ടക്കൽ നന്ദിയും പറഞ്ഞു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *