Breaking
Thu. Jul 2nd, 2026

കേരളാ ബാങ്ക് ഭരണം നഷ്ടപ്പെടാതിരിക്കാൻ ബദൽ നീക്കവുമായി CPIM; സംഘങ്ങളെ കൊണ്ട് സി ക്ലാസ് അംഗത്വം എടുപ്പിക്കാൻ നിർദേശം

കേരളാ ബാങ്ക് ഭരണം നഷ്ടപ്പെടാതിരിക്കാൻ ബദൽ നീക്കവുമായി സിപിഐഎം. പാർട്ടി നിയന്ത്രണത്തിലുളള സംഘങ്ങളെ കൊണ്ട് കേരള ബാങ്കിൽ സി ക്ലാസ് അംഗത്വം എടുപ്പിക്കാൻ നിർദ്ദേശം. ബാങ്ക് ഭരണം പിടിക്കാൻ സർക്കാർ നീക്കം നടത്തുമെന്ന ആശങ്കയിലാണ് നീക്കം. പ്രാഥമിക സംഘങ്ങൾക്ക് പുറമേയുള്ള സംഘങ്ങൾക്ക് കേരള ബാങ്കിൽ സി ക്ലാസ് അംഗത്വമാണുളളത്. സി ക്ലാസ് സംഘങ്ങളിലെ അംഗങ്ങൾക്ക് വോട്ടവകാശം നൽകി യുഡിഎഫ് കേരള ബാങ്ക് ഭരണം പിടിച്ചേക്കും എന്ന നിഗമനത്തിലാണ് നീക്കം.

നിലവിൽ കേരളാ ബാങ്ക് ഭരണം സിപിഐഎമ്മിന്റെ നിയന്ത്രണത്തിലാണ്. പി മോഹനനാണ് കേരളാ ബാങ്കിന്റെ അധ്യക്ഷനായിട്ടുള്ളത്. ടിവി രാജേഷും സമിതിയിലുണ്ട്. സിപിഐയുടെ പ്രതിനിധികളും ഭരണസമിതിയിൽ ഉണ്ട്. ഇടതുപക്ഷം ഭരിക്കുന്ന ബാങ്ക് യുഡിഎഫ് പിടിച്ചെടുക്കാൻ നീക്കം നടത്തുന്നുവെന്നും അതിനായി ചില നിയമഭേദഗതകൾ നടത്താൻ സർക്കാർ നീക്കങ്ങളുണ്ടെന്ന് മനസിലാക്കിയാണ് ബദൽ സംവിധാനവുമായി സിപിഐഎം രംഗത്തെത്തിയിരിക്കുന്നത്. സി ക്ലാസ് അംഗങ്ങൾക്ക് വോട്ടവകാശം നൽകി ഭരണം പിടിക്കാനാണ് സർക്കാർ നീക്കം. ഇത് മനസിലാക്കിയാണ് സിപിഐഎം നീക്കം.

കേരളാ ബാങ്കിൽ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പുറമേയുള്ള ബാങ്കുകളെ സി ക്ലാസ് അംഗത്വത്തിലാണ് നിർത്തിയിരിക്കുന്നത്. അർബൻ ബാങ്ക്, ക്ഷീര സഹകരണ സംഘം, സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സൊസൈറ്റികൾ എന്നിവയാണ് സി ക്ലാസിൽ ഉൾപ്പെടുന്നത്. ഇങ്ങനെ സി ക്ലാസ് അംഗത്വം ഇല്ലാത്ത പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സംഘങ്ങൾ എത്രയും വേഗം സി ക്ലാസ് അംഗത്വം എടുക്കണമെന്നാണ് നിർദേശം. കീഴ്ഘടകങ്ങൾക്ക് ഇത് സംബന്ധിച്ച നിർദേശം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകി കഴിഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *