Breaking
Thu. Aug 20th, 2026

‘മോഷ്ടിച്ച പണം പുറത്തേക്ക് മാറ്റുന്നതിന് മുന്‍പ് ശുചിമുറിയില്‍ ഒളിപ്പിച്ചു; വീടും വസ്തുവും വാങ്ങി’; അയോധ്യ സംഭവന കൊള്ളയില്‍ മൊഴി

അയോധ്യാ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയില്‍ നിര്‍ണായക മൊഴി. സംഭാവന ക്രമക്കേട് നടന്നതായി അന്വേഷണ സംഘത്തിന് പ്രതി അവിനാശ് ശുക്ല മൊഴി നല്‍കി. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൂടുതല്‍ സമയം നീട്ടി നല്‍കി.

സംഭാവന കൊള്ള നടത്തിയത് ആസൂത്രിതമായെന്നാണ് പ്രതി അവിനാഷ് ശുക്ല പൊലീസിനോട് സമ്മതിച്ചത്. മോഷ്ടിച്ച പണം പുറത്തേക്ക് മാറ്റുന്നതിന് മുന്‍പായി ശുചിമുറിയില്‍ ഒളിപ്പിച്ചു. ക്ഷേത്രത്തിനുള്ളിലെ സുരക്ഷാ പരിമിതികള്‍ മോഷണത്തിനായി ഉപയോഗിച്ചു. സംഭാവന എണ്ണുന്ന മുറിയുടെ താക്കോല്‍ ടിന്നു യാദവിന്റെ പക്കല്‍ ആയിരുന്നു. ക്രമക്കേട് നടത്തിയ പണം ഉപയോഗിച്ച് വീടും വസ്തുവും വാങ്ങി എന്നും മൊഴി നല്‍കി എന്നാണ് വിവരം. അവിനാശ് ശുക്ല താമസിച്ചിരുന്ന ആ യോഗ്യതയിലെ യോഗ സെന്ററില്‍ നിന്ന് ക്ഷേത്രത്തിലേക്ക് സംഭാവനകള്‍ സ്വീകരിക്കുന്നതിനായി ക്യു ആര്‍ കോഡ് പതിപ്പിച്ച പെട്ടി കണ്ടെത്തി.

സംഭാവനകൊള്ളയില്‍ ആര്‍എസ്എസിനെയും ബിജെപിയെയും കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. എഫ്‌ഐആറും എസ്‌ഐടിയും വ്യാജമെന്ന്
ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ വിമര്‍ശിച്ചു.

അതേസമയം, വിവാദങ്ങള്‍ തുടരുമ്പോഴും ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറിയായ ചമ്പത് റായി ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് മാറേണ്ടതില്ലെന്നാണ് വിഎച്ച്പിയുടെ നിലപാട്. അണുബാധയെത്തുടര്‍ന്ന് രാമജന്മഭൂമി തീര്‍ത്ത ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ നൃത്യ ഗോപാല്‍ റായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ അന്വേഷണസംഘം കൂടുത്തല്‍ പേരെ ചോദ്യം ചെയ്യും. സംഭാവന ക്രമക്കേട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും എന്നാണ് സൂചനകള്‍.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *