Breaking
Mon. Jun 29th, 2026

കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

കണിയാമ്പറ്റ – മില്ല് മുക്കിൽ കെ.കെ.എം.എ
കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.
കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ്റെ
ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി കുടിവെള്ളത്തിന് വളരെയേറെ പ്രയാസമനുഭവിക്കുന്ന
വയനാട് ജില്ലയിലെ കണിയാമ്പറ്റയിലെ മില്ല് മുക്കിലെ ഇരുപതോളം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന പൊതു കിണർ നിർമിച്ച് നൽകി.
28-6-26 ന് കാലത്ത് നടന്ന ലളിതമായ ചടങ്ങ് ഉസ്താദ് മുഹമ്മദ് കുട്ടി ഹസ്സനിയുടെ ഭക്തി നിർഭരമായ പ്രാർത്ഥനയോടെ ആരംഭിച്ചു.
കെ. കെ. എം. എ. സംസ്ഥാന കമ്മറ്റി പ്രസിഡൻ്റ് റസാഖ് മേലടി
യുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് വയനാട്ടിലെ രാഷ്ട്രീയ
സാമൂഹ്യ – സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനായ റസാഖ്
കല്പറ്റ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ അബ്ബാസ്,
അറക്കൽ മുസ്സ ഹാജ് ( മഹല്ല് കമ്മറ്റി പ്രസിഡൻ്റ് )
നെല്ലോളി കുഞ്ഞമ്മദ് ( മഹല്ല് കമ്മറ്റി സെക്രടറി)
മുഹമ്മദ് കുട്ടി ഹസ്സനി (ഖത്തീബ് കബ്ലക്കാട് ജുമാ
മസ്ജിദ് )
അലിക്കുട്ടി ഹാജി ( KK MA സംസ്ഥാന വൈസ് പ്രസിഡൻ്റ് )
ഇബ്രാഹിം മുസ്സ (ട്രഷറർ KK MA മലപ്പുറം ജില്ല) മുനീർ തുണ്ടിയിൽ, അബ്ദു കുറ്റിച്ചിറ
എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു
കെ.കെ.എ എ . ജനറൽ
സിക്രടറി ഏ.വി. മുസ്തഫ
സ്വാഗതവും, ഓർഗനൈസിംഗ് സിക്രടറി
യു.എ ബക്കർ നന്ദിയും
പറഞ്ഞു.
കുടിവെള്ള പദ്ധതിയുടെ
ഗുണഭോക്തരായ നൂറോളം പേർ ചടങ്ങിൽ
പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *