ജില്ലാതല പൾസ് പോളിയോ വിതരണോദ്ഘാടനം: എം.പി പ്രിയങ്ക ഗാന്ധി നിർവഹിച്ചു

ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ദേശീയ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണോദ്ഘാടനം പടിഞ്ഞാറത്തറ ബസ്‌ സ്റ്റാൻഡ് പരിസരത്ത് എം.പി  പ്രിയങ്ക ഗാന്ധി വാദ്ര നിർവ്വഹിച്ചു. തുള്ളി മരുന്ന് വിതരണം ചെയ്യുന്നതിന് ജില്ലയില്‍ 561 പള്‍സ് പോളിയോ ബൂത്തുകളാണ് സജ്ജമാക്കിയത്. ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ എന്നോടങ്ങളിലായി സജ്ജീകരിച്ച 523 ബൂത്തുകള്‍ക്ക് പുറമേ കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നകുന്നതിന് ബസ് സ്റ്റാൻഡ്, വിനോദ സഞ്ചാര കേന്ദ്രങ്ങളിലായി 23 ട്രാന്‍സിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍, പൊതുജനങ്ങളെത്തുന്ന സ്ഥലങ്ങളില്‍ തുള്ളിമരുന്ന് നല്‍കുന്നതിനായി 15 മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചു. പരിപാടിയിൽ
കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ അസ്മ, വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാരി, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഹാരിസ് കണിയൻ, വാർഡ് അംഗം എം. പി.നൗഷാദ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ. ടി രേഖ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വി.ആർ ഷീജ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ജെറിൻ എസ് ജെറോഡ്, ജില്ലാ ആർദ്രം നോഡൽ ഓഫീസർ ഡോ. സുഷമ പി. എസ്, കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷൗക്കീൻ, പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷഹസാദ്, ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ. എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി.എം ഫസൽ, ജില്ലാ വെക്ടർ ബോൺ ഡിസീസ് കണ്ട്രോൾ ഓഫീസർ കൃഷ്‌ണകുമാർ, ബയോളജിസ്റ്റ് കെ ബിന്ദു, ജില്ലാ നഴ്‌സിങ് ഓഫീസർ ബിനിമോൾ തോമസ്, ജില്ലാ പബ്ലിക്ക് ഹെൽത്ത് നഴ്സ് സുബൈറത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൺ, ആരോഗ്യകേരളം ജൂനിയർ കൺസൾട്ടൻ്റ് കെ.എസ് നിജിൽ, ജില്ലാ പബ്ലിക് റിലേഷൻ ഓഫിസർ സിജോ, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *