Breaking
Thu. Jun 4th, 2026

ഇടുക്കി പാമ്പനാറില്‍ നിര്‍മാണത്തില്‍ ഇരുന്ന അഞ്ചു നില കെട്ടിടം തകര്‍ന്ന് വീണു; ആളപായമില്ല

ഇടുക്കി പാമ്പനാറില്‍ നിര്‍മാണത്തില്‍ ഇരുന്ന അഞ്ചു നില കെട്ടിടം തകര്‍ന്ന് വീണു. അപകടസമയത്ത് കെട്ടിടത്തില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. നിര്‍മാണത്തിലെ അപാകത ആണ് അപകടത്തിനു കാരണം എന്ന് നിഗമനം.

റോഡിന് സമീപത്തായിരുന്നു ഈ കെട്ടിടം. സമീപത്ത് വീടുകളുള്‍പ്പടെ മറ്റ് കെട്ടിടങ്ങളുമുണ്ടായിരുന്നു. എന്നാല്‍ അവയ്‌ക്കൊന്നും അപകടത്തില്‍ യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *