Breaking
Sat. Sep 5th, 2026

സിസിപിഎല്‍ സീസണ്‍ 4: റോയല്‍ ടൈറ്റന്‍സ് ചാമ്പ്യന്മാര്‍

ചെന്നലോട്: ചലഞ്ചേഴ്‌സ് ക്ലബ് ചെന്നലോട് സംഘടിപ്പിച്ച സിസിപിഎല്‍ സീസണ്‍ 4 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റോയല്‍ ടൈറ്റന്‍സ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് റോയല്‍ ടൈറ്റന്‍സ് കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ ശക്തമായ പോരാട്ടം കാഴ്ചവെച്ച സൂപ്പര്‍ ചാര്‍ജേഴ്‌സ് റണ്ണേഴ്‌സ് അപ്പായി. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഇരു ടീമുകളും കാണികള്‍ക്ക് ആവേശകരമായ മത്സരങ്ങളാണ് സമ്മാനിച്ചത്.വിവിധ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് കായികപ്രേമികളുടെ വലിയ പങ്കാളിത്തത്തോടെയും ആവേശത്തോടെയും നടന്നു. വിജയികള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *