കല്‍പ്പറ്റ:- ന്യൂ വയനാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ വിദ്യാനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ പുല്പാറ അസ്ഹര്‍ എല്‍. പി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പഠനോപകരണങ്ങള്‍ പ്രവേശനോത്സവ ദിവസo വിതരണം ചെയ്തു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍. പി. വിശ്വനാഥന്‍ പദ്ധതിയുടെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. ചടങ്ങില്‍ സൊസൈറ്റി പ്രസിഡണ്ട് റ്റി .ഹാരിസ് തന്നാനി അധ്യക്ഷം വഹിച്ച. കല്‍പ്പറ്റ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ആര്‍.ബിനി, വാര്‍ഡ് കൗണ്‍സിലര്‍പി.രാജ റാണി ,സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ്എo.ഡി നിഷ ,സൊസൈറ്റി രക്ഷാധികാരി.കെ. പി. മുഹമ്മദ്,സ്‌കൂള്‍ സംരക്ഷണ സമിതി ചെയര്‍മാന്‍.കെ .മുത്തലിബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൊസൈറ്റി സെക്രട്ടറി കെ.വാസു. സ്വാഗതവും, റ്റി.ഇബ്രാഹിം തന്നാനി നന്ദിയും പറഞ്ഞു.
