വേനല്‍ അവധി കഴിഞ്ഞ് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും. പുതിയ അധ്യയനവര്‍ഷത്തെയും ഒന്നാം ക്ലാസിലേക്ക് എത്തുന്ന കുരുന്നുകളെയും വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങി. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണ് ഇന്ന് സ്‌കൂളുകളിലേക്ക് എത്തുക. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും.
ഒന്നാം ക്ലാസിലേക്ക് മൂന്ന് ലക്ഷത്തോളം കുഞ്ഞുങ്ങള്‍ എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങുകള്‍ പട്ടം ജിഎസ്എസ് സ്‌കൂളില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് വര്‍ണാഭമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ചടങ്ങില്‍ മുഖ്യമന്ത്രിയെ കൂടാതെ വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍, ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍, ഗതാഗതമന്ത്രി സി പി ജോണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.
