Breaking
Sun. May 31st, 2026

മാറ്റത്തിൻ്റെ മധുരവുമായി പടിഞ്ഞാറത്തറയിൽ “നോ മിഠായി ക്യാമ്പയിന്”തുടക്കമായി

കുട്ടികളിലെ കൃത്രിമ മധുരം ഒഴിവാക്കുക അത് വഴി ആരോഗ്യം സംരക്ഷിക്കുക എന്നിവ ലക്ഷ്യം വെച്ച് നടത്തുന്ന “നോ മിഠായി ക്യാമ്പയിന്” പടിഞ്ഞാറത്തറയിലെ 31 അങ്കണവാടികളിലും തുടക്കമായി.കേരളത്തിൽ ആദ്യമായി മിഠായിരഹിത അങ്കണവാടികൾ എന്ന ലക്ഷ്യത്തോടെ പടിഞ്ഞാറത്തറ ഫസ്റ്റ് അങ്കണവാടിയിൽ വെച്ച് നടന്ന പഞ്ചായത്ത്തല പ്രവേശനോത്സവ പരിപാടിയിൽ വെച്ച് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജോസഫ് പുല്ലുമാരിയിൽ പഴവർഗങ്ങൾ ഉപയോഗിച്ചുണ്ടാക്കിയ കേക്ക് മുറിച്ചു നൽകി നോ മിഠായി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഐ സി ഡി എസ് പ്രോഗ്രാം ഓഫിസർ ഗീത എംജി നോ മിഠായി ക്യാമ്പയിൻ സ്റ്റിക്കർ പതിപ്പിച്ചു കൊണ്ട് മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി യു സി അധ്യക്ഷനായ ചടങ്ങിൽ ഐ സി ഡി എസ് സൂപ്പർവൈസർ കെ.ഷംന,വാർഡ് മെമ്പർ നൗഷാദ് എം പി,പഞ്ചായത്ത് സെക്രട്ടറി രാകേഷ് പി എം, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.പടിഞ്ഞാറത്തറയിലെ 31 അങ്കണവാടിയിലും ഒരേസമയം വാർഡ് മെമ്പർമാർ ക്യാമ്പയിന്റ ഉദ്ഘാടനം നിർവഹിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *