Breaking
Sun. May 31st, 2026

CBSE പുനർമൂല്യനിർണ്ണയ പോർട്ടലിന്റെ പേയ്‌മെന്റ് സംവിധാനത്തിൽ സൈബർ ആക്രമണം

സിബിഎസ്ഇ പുനർമൂല്യനിർണ്ണയ പോർട്ടലിന്റെ പേയ്‌മെന്റ് സംവിധാനത്തിൽ സൈബർ ആക്രമണം ഉണ്ടായതായി സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ. അപേക്ഷ നൽകാൻ ശ്രമിച്ച അമ്പത് വിദ്യാർഥികളെ ബാധിച്ചതായും സ്ഥിരീകരണം. എച്ച്ഡിഎഫ്‌സി പേയ്‌മെന്റ് ഗേറ്റ്‌വേയുമായി സംയോജിപ്പിച്ച പോർട്ടലുമായി ബന്ധപ്പെട്ടതാണ് സൈബർ ആക്രമണം ഉണ്ടായത്.

മദ്രാസ് കാൺപൂർ ഐഐടികളിൽ നിന്നുള്ള വിദഗ്ധർ പോർട്ടലിന്റെ സുരക്ഷ വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർ മൂല്യനിർണയത്തിനുള്ള പോർട്ടൽ നാളെ തുറക്കും. സിബി എസ് ഇ വെബ്ബ് സൈറ്റ് തകരാർ സംബന്ധിച്ച്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ സാങ്കേതിക അവലോകനം ഐഐടി മദ്രാസിലെയും ഐഐടി കാൺപൂരിലെയും സംഘം ആരംഭിച്ചു.പരിശോധനയ്ക്കുശേഷം സിബിഎസ്ഇക്ക് രഹസ്യ റിപ്പോർട്ട് സമർപ്പിക്കും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *