Breaking
Tue. Jul 14th, 2026

മെത്താംഫിറ്റാമിൻ പിടികൂടിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

മുത്തങ്ങ: മുത്തങ്ങ പൊൻകുഴിയിൽ നിന്നും 195 മെത്താംഫിറ്റാമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കേസിനെ തുടർന്ന് ഒളിവിൽ പോയ കോഴിക്കോട് കരുവൻപൊയിൽ സ്വദേശി ചെമ്പട്ടൻ കണ്ടിയിൽ സിദ്ദിഖ് (41) ആണ് അറസ്റ്റിൽ ആയത്. കേസിൽ മൂന്നുപേർ നേരത്തെ പിടിയിലായിരുന്നു. കേസിൽ പിടിയിലായ വിദേശ പൗരനു മായി നേരിട്ട് ബന്ധമുള്ളയാളാണ് ഇയാൾ. വയനാട് അസിസ്റ്റൻറ് എക് സൈസ് കമ്മീഷണർ ആർ എൻ ബൈജുവിൻറെ നേതൃത്വത്തിൽ എക് സൈസ് ഇൻസ്പെക്ടർ സജിൻ എം ജെ, പ്രിവന്റ്റ് ഓഫീസർ (ഗ്രേഡ്) ശ്രീജ മോൾ പി.എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുഷാദ് പി.എസ്, ബേസിൽ സി.എം, വീരാൻ കോയ എന്നിവർ അടങ്ങിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് തുടരന്വേഷണത്തിൽ പ്രതിയെ പിടികൂടിയത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *