Breaking
Thu. Jul 9th, 2026

കൃഷി മന്ത്രി അഡ്വ. ടി സിദ്ദിഖിന് ആവേശോജ്വല വരവേല്‍പ്പ് നല്‍കി വയനാട്


കല്‍പ്പറ്റ: കൃഷിമന്ത്രിയായ ശേഷം ജില്ലയിലെത്തിയ ആദ്യമായി ജില്ലയിലെത്തിയ അഡ്വ. ടി സിദ്ദിഖിന് യു ഡി എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ലക്കിടിയില്‍ നല്‍കിയത് ആവേശോജ്വല സ്വീകരണം. വൈകിട്ട് നാലേകാലോടെ ലക്കിടിയിലെ ചുരം കവാടത്തിലെത്തിയ സിദ്ദിഖിനെ യു ഡി എഫ് നേതാക്കള്‍ ഹാളണിയിച്ചും പുഷ്പഹാരങ്ങള്‍ നല്‍കിയും സ്വീകരിച്ചു. നൂറുണക്കിന് പ്രവര്‍ത്തകര്‍ ചുറ്റുംകൂടി ആഹ്ലാദം പങ്കുവെച്ച്, അദ്ദേഹത്തെ ചേര്‍ത്തുപിടിച്ചു. യു ഡി എഫ് നേതാക്കളും ജനപ്രതിനിധികളും, പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിയാളുകള്‍ മൂന്ന് മണി മുതല്‍ തന്നെ മന്ത്രിയെ സ്വീകരിക്കുന്നതിനായി ലക്കിടിയിലേക്ക് എത്തിയിരുന്നു. ആര്‍പ്പുവിളികള്‍ക്കും, ആഹ്ലാദാരവങ്ങള്‍ക്കുമൊടുവില്‍ നേതാക്കള്‍ക്കൊപ്പം തുറന്ന വാഹനത്തില്‍ സിദ്ദിഖ് കല്‍പ്പറ്റയിലേക്ക്. മന്ത്രിയായതിന് ശേഷം ജില്ലയിലെത്തിയ സിദ്ദിഖിനെ കാണാനും, ആശിര്‍വദിക്കാനും, ആശംസകള്‍ നേരാനും, ഷാളണിയിക്കുന്നതിനുമായി നിരവധി പേരായിരുന്നു വഴിയരികില്‍ കാത്തുനിന്നിരുന്നത്. ലക്കിടി പിന്നിട്ട് വൈത്തിരിയും ചുണ്ടേലും കടന്ന് കല്‍പ്പറ്റയിലെത്തും വരെ മന്ത്രിയെ പാതയോരങ്ങളിലും അങ്ങാടികളിലും കാത്തുനിന്നത് നൂറുകണക്കിനാളുകളായിരുന്നു. കൊടിതോരണങ്ങളുമായി ഇരുചക്രവാഹനങ്ങളടക്കം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു കല്‍പ്പറ്റയിലേക്കുള്ള സ്വീകരണയാത്ര പുരോഗമിച്ചത്. കല്‍പ്പറ്റ നഗരത്തിലെത്തിയപ്പോഴേക്കും ആവേശം വാനോളമുയര്‍ന്നു. പ്രവര്‍ത്തകരുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ കല്‍പ്പറ്റ ടൗണില്‍ കാത്തുനിന്നിരുന്നവര്‍ വാഹനത്തിന് അരികിലെത്തി മന്ത്രി സിദ്ദിഖിന് കൈകൊടുത്ത് ആശംസകളറിയിച്ചു. ചിലര്‍ ഷാളണയിച്ചു. മറ്റു ചിലര്‍ പൂക്കള്‍ നല്‍കി. നഗരത്തിലുടനീളം കാണാനായത് ആവേശകരമായ സ്വീകരണമായിരുന്നു. തുടര്‍ന്ന് കല്‍പ്പറ്റ നിയോജമണ്ഡലം യു ഡി എഫ് കമ്മിറ്റി ഒരുക്കിയ സ്വീകരണസമ്മേളനനഗരിയിലേക്ക്. യോഗനഗരിയിലും സമാനമായ ആവേശമായിരുന്നു കാണാനായത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ മന്ത്രിക്ക് ചുറ്റും കൂടി അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചു. കാര്‍ഷിക ഭൂമിയായ വയനാട്ടില്‍ കൃഷിമന്ത്രിയായി സിദ്ദിഖെത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമുയരുകയാണ്. അതിന്റെ പ്രതിഫലനമായിരുന്നു സ്വീകരണപരിപാടികളിലെ ഓരോ കാഴ്ചകളും. സ്വീകരണപരിപാടിക്ക് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ കെ കെ അഹമ്മദ്ഹാജി, കണ്‍വീനര്‍ എച്ച് ബി പ്രദീപ്മാസ്റ്റര്‍, കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍, ഉഷാവിജയന്‍ എം എല്‍ എ, കെ പി സി സി മെമ്പര്‍ പി പി ആലി, സലീംമേമന, ടി മുഹമ്മദ്, പി കെ ജയലക്ഷ്മി, പി ടി ഗോപാലക്കുറുപ്പ്, കെ കെ വിശ്വനാഥന്‍മാസ്റ്റര്‍, ബൈജു ഐസക്, ജോസഫ് കളപ്പുര, പ്രവീണ്‍ തങ്കപ്പന്‍, എം സി സെബാസ്റ്റ്യന്‍, ചന്ദ്രികാകൃഷ്ണന്‍, തുടങ്ങിയ നിരവധി നേതാക്കള്‍ ലക്കിടിയിലെ സ്വീകരണപരിപാടിയില്‍ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *