Breaking
Fri. Jul 10th, 2026

കല്ലിങ്കര ജിയുപി സ്‌കൂള്‍ സപ്തതി ആഘോഷം സമാപിച്ചു

സുല്‍ത്താന്‍ ബത്തേരി: നെന്‍മേനി പഞ്ചായത്തിലെ കല്ലിങ്കര ജിയുപി സ്‌കൂളിന്റെ സപ്തതി ആഘോഷം സമാപന സമ്മേളനം മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് എന്‍എസ്എസ് യൂണിറ്റ് നിര്‍മിച്ച മഡ് ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍ നിര്‍വഹിച്ചു. ലൈബ്രറിക്ക് സമീപം നിര്‍മിച്ച ശില്‍പ്പം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.ടി. ബേബി അനാച്ഛാദനം ചെയ്തു. യുപി വിഭാഗം വിദ്യാര്‍ഥികളുടെ നൈപുണ്യ പരിശീലനത്തിന് അനുവദിച്ച ക്രിയേറ്റീവ് കോര്‍ണര്‍ വര്‍ക്ക് ഇന്റഗ്രേറ്റഡ് ലാബ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ രാജു സമര്‍പ്പിച്ചു. വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച പ്രീ െ്രെപമറി നവീകരണ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കളിയുപകരണങ്ങള്‍ സംഗീതോപകരണങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം നെന്‍മേനി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് നമ്പിച്ചാന്‍കുടി നിര്‍വഹിച്ചു.
പിടിഎ കമ്മിറ്റി പ്രസിഡന്റ് സിറാജ് അധ്യക്ഷത വഹിച്ചു. സീനിയര്‍ അധ്യാപിക പി.കെ. രുക്മിണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ പ്രീതി സുരേന്ദ്രന്‍, എം.എസ്. ഫെബിന്‍, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് അധ്യാപകന്‍ ഡോ.ജിബിന്‍ ബേബി, സി.എം. ഷിജു, സി. ശിവശങ്കരന്‍, അനീഷ് ചീരാല്‍, സാബു, എംപിടിഎ പ്രസിഡന്റ് വി. ഷീബ, സ്‌കൂള്‍ ലീഡര്‍ ഐസ ഫാത്തിമ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ ടി.കെ. ബിനോയ് സ്വാഗതവും എസ്എംസി ചെയര്‍മാന്‍ റിജോ ഐസക് നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, പുളിഞ്ചാല്‍, നൂലക്കുന്ന്, കൊഴുവണ അങ്കണവാടി കുട്ടികള്‍ എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. വയനാട് തുടിതാളം നാടന്‍പാട്ട് സംഘം നാടന്‍പാട്ട് സ്റ്റേജ് ഷോ അവതരിപ്പിച്ചു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *