Breaking
Sat. Oct 24th, 2026

മുളളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ ‘കരുത്തോടെ കരുത്താം കൗമാരം’ ദ്വിദിന ക്യാമ്പിന് തുടക്കമായി

കൗമാരക്കാരായ കുട്ടികൾക്കായി അറിവും ആത്മവിശ്വാസവും ജീവിതനൈപുണ്യങ്ങളും സ്വായത്തമാക്കാൻ ലക്ഷ്യമിട്ട് മുളളൻകൊല്ലി ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് ന്‍റെ നേതൃത്വത്തിൽ ഒക്ടോബർ 24, 25 തീയതികളിൽ ചേലൂർ കബനി റിസോർട്ടിൽ വെച്ച് സംഘടിപ്പിക്കുന്ന ‘കരുത്തോടെ കരുത്താം കൗമാരം ദ്വിദിന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുനീർ ആച്ചിക്കുളത്തിന്‍റെ അധ്യക്ഷതയില്‍ പ്രസിഡന്‍റ് ലിസി സാബു ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ശ്രീ. ഷിനു കച്ചിറയിൽ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ ഷൈനി സണ്ണി, പനമരം അഡീഷണല്‍ സി.ഡി.പി.ഒ ലീഷ്മ പി, ഐ.സി.ഡി.എസ് സൂപ്പർവൈസർ സിന്ധു കെ.ഒ, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവർ സംസാരിച്ചു.
എൻഗേജ്മെന്റ് & ലീഡർഷിപ്പ് , മാനസികാരോഗ്യവും വ്യക്തിത്വ വികസനവും ജീവിത നൈപുണ്യങ്ങളും, സൈബർ സുരക്ഷയും ലഹരിയും, സാംസ്കാരിക പരിപാടികൾ, യോഗ പരിശീലനം, കരിയർ ഗൈഡൻസ് തുടങ്ങിയ വിഷയങ്ങളില്‍ അനുഭവസമ്പന്നരായ വ്യക്തികളുടെ ക്ലാസുകളും ഉൾപ്പെടുത്തിയിരിക്കുന്നതാണ് ഈ ദ്വിദിന ക്യാമ്പ്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *