കൽപ്പറ്റ: ലഹരിമുക്ത ഭാരതമെന്ന ലക്ഷ്യവുമായി കൽപ്പറ്റ ഗവൺമെന്റ് ഐ.ടി.ഐയിൽ ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത്’ (Nasha Mukt Yuva for Vikasit Bharath) ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. യുവതലമുറയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത പുലർത്തുക, ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ പി.ആർ.ജയൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ.രജീഷ് സ്വാഗതം ആശംസിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം
“മയങ്ങില്ല കേരളം; ഉണരുന്ന യുവത്വം” വിഷയത്തിൽ
മുഖ്യപ്രഭാഷണം നടത്തി. ലഹരി ഉയർത്തുന്ന സാമൂഹിക-വ്യക്തിഗത പ്രത്യാഘാതങ്ങളെക്കുറിച്ചും യുവജനങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ പി.വി.റോയ്,സി.അബ്ദുൾ റഹീഖ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.റെഡ് റിബൺ ക്ലബ്ബ് (RRC) കോ-ഓർഡിനേറ്റർ സ്റ്റീഫൻ ജെയിംസ് നന്ദി രേഖപ്പെടുത്തി.ചടങ്ങിൽ അധ്യാപകരും എൻ.എസ്.എസ്. വളണ്ടിയർമാരും
മറ്റു വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.
കൽപ്പറ്റ ഗവ. ഐ.ടി.ഐയിൽ ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത്’ സെമിനാർ സംഘടിപ്പിച്ചു
