മാനന്തവാടി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ലൈഫ് സ്കിൽ’ കാമ്പയിന് തുടക്കമായി.
നാഷണൽ അബാക്കസ് ഫെഡറേഷൻ ദേശീയ പ്രസിഡന്റ് ഡി. ചിന്നരാജും മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ ബിജു എം.വിയും ചേർന്ന് കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
എൽ.ഐ.എസ്.ആർ ഡയറക്ടർ അഡ്വ. ജുനൈദ് കൈപ്പാണി, എസ്.ഐ റോയ് പി.സി., ബിനു ജെയിംസ്, ഷെമ്മി കെ.ജെ. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഓപ്പറേഷൻ തൂഫാൻ: എൽ.ഐ.എസ്.ആർ നേതൃത്വത്തിൽ’ലൈഫ് സ്കിൽ’ക്യാമ്പയിൻ
