Breaking
Mon. Oct 19th, 2026

വയനാട് ദുരന്തബാധിതർക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ വീടുകൾ: ആദ്യഘട്ട ശിലാസ്ഥാപനം നിർവഹിച്ചു

വാഴവറ്റ: ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സ്വന്തമായി ഭൂമി വാങ്ങി വീടുകൾ നിർമ്മിച്ച് നൽകുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പുനരധിവാസ പദ്ധതിക്ക് തുടക്കമായി.
ആകെ വിഭാവനം ചെയ്തിട്ടുള്ള 50 വീടുകളിൽ ആദ്യഘട്ടത്തിലെ 13 ഭവനങ്ങളുടെ ശിലാസ്ഥാപനം സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവ്വഹിച്ചു.
ഇതിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.മെത്രാപ്പോലീത്തമാരായ ഡോ. ഏബ്രഹാം മാർ സെറാഫിം, ഡോ. ഗീവർഗീസ് മാർ ബർന്നബാസ്, സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സുൽത്താൻ ബത്തേരി ഭദ്രാസന സെക്രട്ടറി ഫാ. ബേബി ജോൺ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, മറ്റ് തദ്ദേശ സ്വയംഭരണ ജനപ്രതിനിധികൾ, വൈദികർ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ടമായി വയനാട്ടിൽ ഒരു റിഹാബിലിറ്റേഷൻ സെന്റർ സ്ഥാപിക്കുമെന്നും, പ്രകൃതിദുരന്ത സാദ്ധ്യതയുള്ള മേഖലകളിൽ കഴിയുന്നവർക്ക് മഴക്കാലത്ത് ഇവിടെ സൗജന്യ താമസസൗകര്യം ഒരുക്കുമെന്നും സഭാ അധികൃതർ അറിയിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *