Breaking
Sun. Oct 18th, 2026

ബോളിവുഡ് നടൻ ടൈഗർ ഷ്‍റോഫിന് നേരെ വെടിവെപ്പ്; പിന്നിൽ ബിഷ്ണോയ് സം​ഘം?

2026 ഒക്ടോബർ 18 ഞായർ

മുംബൈ: ബോളിവുഡ് നടന്‍ ടൈഗർ ഷ്‍റോഫിന് നേരെ വെടിവെപ്പ്. മുംബൈയിലെ ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു സംഭവം. താരം പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്കിലെത്തിയ മൂന്ന് അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ താരത്തിന്റെ കാർ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റിറ്റുണ്ട്.

ടൈഗർ ഷ്രോഫിന്റെ ബിഎംഡബ്ല്യു കാറിന് നേരെ മൂന്ന് തവണയാണ് വെടിയുതിർത്തത്. പരിക്കേറ്റ അദ്ദേഹത്തിന്റെ ഡ്രൈവറെ നാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെടിവെപ്പിന് പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘത്തിൽപ്പെട്ട അനിൽ പണ്ഡിറ്റ് എന്ന വ്യക്തിയാണെന്നാണ് വിവരം. വെടിവെപ്പിന്റെ ഉത്തരവാദിത്തം ഇവർ സ്വയം ഏറ്റെടുത്തതായും സമൂഹ​ മാധ്യമങ്ങളിലൂടെ അറിയിച്ചതായുമാണ് വിവരം. സൽമാൻ ഖാനോടൊപ്പം പ്രവർത്തിക്കരുതെന്ന മുന്നറിയിപ്പ് അവ​ഗണിച്ചതാവാം വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് നി​ഗമനം. ഗുജറാത്തിലെ ജയിലിൽ കഴിയുന്ന ബിഷ്ണോയ്, സൽമാൻ ഖാനെ വധിക്കുമെന്ന് നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തെ തുടർന്ന് സാംസ്കാരിക മന്ത്രി ആശിഷ് ഷെലാർ ടൈഗർ ഷ്‍റോഫിന്റെ കുടുംബവുമായി സംസാരിച്ചു. സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.ടൈഗർ ഷ്‍റോഫും സൽമാൻ ഖാനും ഇതുവരെ മുഴുനീള സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും, ചലച്ചിത്രരംഗത്ത് ഇരുവരും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. ടൈഗർ ഷ്‍റോഫിന്റെ പിതാവ് ജാക്കി ഷ്രോഫ് സൽമാൻ ഖാനോടൊപ്പം നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *