Breaking
Sun. Oct 18th, 2026

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി

2026 ഒക്ടോബർ 18 ഞായർ

പന്തളം: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി. തിരുവനന്തപുരം പൂളിമൂട് സ്വദേശിയായ സുബ്രഹ്മണ്യൻ ശങ്കർ പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. കോഴിക്കോട് വടകര സ്വദേശി എ. ദാമോദരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു.

ഉഷ പൂജയ്ക്ക് ശേഷം നടന്ന നറുക്കെടുപ്പിലൂടെയാണ് മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍. ജയകൃഷ്ണന്‍, ദേവസ്വം കമ്മീഷണര്‍ ബി. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്. സന്നിധാനത്തെ സോപാനത്താണ് നറുക്കെടുപ്പ് നടന്നത്.

അതേസമയം, തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം മഹാനവമി, വിജയദശമി ദിനങ്ങളില്‍ ശബരിമല നട തുറക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ തുലാമാസ പൂജകള്‍ക്കുണ്ട്. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ 22ന് രാത്രി പത്തിന് നടയടക്കും. തുടര്‍ന്ന് അടുത്ത മാസം 17ന് മണ്ഡലകാലം ആരംഭിക്കും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *