Breaking
Sat. Oct 17th, 2026

ഇരുളം സെയ്ന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സുവര്‍ണ്ണ ജൂബിലി ആഘോഷ സമാപനം ഒക്ടോബര്‍ 18ന്

പുല്‍പ്പള്ളി: ഇരുളം സെയ്ന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 18ന് സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിര്‍ധന കുടുംബത്തിന് നിര്‍മിച്ചുനല്‍കിയ വീടിന്റെ വെഞ്ചരിപ്പ് മാനന്തവാടി രൂപതാ ഡബ്ല്യു.എസ്.എസ്.എസ്. ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍ നിര്‍വഹിക്കും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന കൃതജ്ഞതാബലിയ്ക്ക് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. സ്മരണിക പ്രകാശനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. നിര്‍വഹിക്കും. ഇടവക വികാരി ഫാ. റോയി വട്ടക്കാട്ട്, കണ്‍വീനര്‍ വി.ഡി. ജോസ്, സിസ്റ്റര്‍ ജെസി പോള്‍ എസ്.കെ.ഡി., ജിനീഷ് കുര്യന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *