Breaking
Fri. Oct 16th, 2026

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കഴുത്ത് ഞെരിച്ചുകൊന്നു, മൃതദേഹത്തിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ചു, ഭാര്യയ്ക്കും കാമുകനും വധശിക്ഷ

2026 ഒക്ടോബർ 16 വെള്ളി

മീററ്റ്: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കഴുത്ത് ഞെരിച്ചുകൊന്നു. പാമ്പ് കടിയേറ്റുള്ള മരണമെന്ന് തോന്നിപ്പിക്കാൻ മൃതദേഹത്തിന് സമീപം പാമ്പിനെയും ഉപേക്ഷിച്ചു. ഉത്തർ പ്രദേശിലെ മീററ്റിൽ ഭാര്യയ്ക്കും കാമുകനും വധശിക്ഷ വിധിച്ച് കോടതി. റവിത സിംഗ് കാമുകൻ അമർദീപ് എന്നിവർക്കാണ് അമിത് കശ്യപ് എന്ന മിക്കി കശ്യപിന്റെ കൊലപാതകത്തിൽ വധശിക്ഷ വിധിച്ചത്. മീററ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജയ്വീർ സിംഗ് നഗർ ആണ് ശിക്ഷ വിധിച്ചത്. അക്ബർപൂർ സാദത് ഗ്രാമവാസിയാണ് കൊല്ലപ്പെട്ടത്. കേസിൽ കഴിഞ്ഞ 17 മാസമായി ജയിലിലാണ് ശിക്ഷിക്കപ്പെട്ടവർ കഴിയുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 13നാണ് അമിത് മരണപ്പെടുന്നത്. വീട്ടിലെ സോഫയിലാണ് അമിതിനെ പാമ്പിനൊപ്പം മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ശരീരത്തിൽ പാമ്പ് കടിയേറ്റ പാടുള്ളതിനാൽ തുടക്കത്തിൽ വിഷം തീണ്ടിയെന്ന മരണമെന്നായിരുന്നു എല്ലാവരുടേയും ധാരണ. എന്നാൽ പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം കഴുത്ത് ഞെരിച്ചതാണെന്ന് കണ്ടെത്തിയത്. 551 ദിവസം നീണ്ട വിചാരണയ്ക്കും 87 ഹിയറിംഗുകൾക്കും ശേഷമാണ് കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് നിരീക്ഷിച്ചാണ് കോടതി പരമാവധി ശിക്ഷ നൽകിയത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *