അമ്പലവയൽ :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്പലവയൽ പ്രീ മെട്രിക് ട്രൈബൽ ഹോസ്റ്റലിൽ വച്ച് വിവിധ ഊരുകളിലെ ഗോത്ര വർഗ്ഗ കുട്ടികൾക്കായുള്ള ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.ശ്രീമതി സവിത സ്വാഗത പ്രസംഗം നടത്തി. ചൈൽഡ് കൗൺസിലർ ശ്രീമതി ഹർഷ ആശംസകൾ അറിയിച്ചു.ഡോ അരുൺ ബേബി കുട്ടികളുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ ക്ലാസുകളെടുത്തു. ഫാമിലി കൗൺസിലർ ശ്രീ ഗോഡ്സൻ വാലയിൽ കുട്ടികളിൽ മാനസികാരോഗ്യം എങ്ങനെ വർധിപ്പിക്കാം എന്നതിനെ കുറിച്ച് ക്ലാസ്സ് എടുക്കുകയും അത് പപ്പെറ്റ് ഷോയിലൂടെ അവതരിപ്പിക്കുകയും ചെയ്തു.കുട്ടികൾക്കായുള്ള വിവിധ മാനസികോല്ലാസ പരിപാടികളും സംഘടിപ്പിച്ചു.കുട്ടികളുടെ പ്രതിനിധി ബേബി വിഭിഷ നന്ദി അർപ്പിച്ചു
