Breaking
Sat. Sep 26th, 2026

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തം; സിജെപി നൽകിയ സമയ പരിധി ഇന്ന് തീരും

ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകൾക്ക് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം ശക്തം. ഗ്യാനേഷ് കുമാറിന് രാജിവെക്കാൻ സിജെപി അനുവദിച്ച 48 മണിക്കൂർ സമയപരിധി ഇന്ന് അവസാനിക്കും. രാജിയില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ വ്യാപക പ്രതിഷേധം നടത്താനൊരുങ്ങുകയാണ് കോക്രോച്ച് ജനതാ പാർട്ടി. സിപിഐ, സിപിഐഎം, സിപിഐ (ML) ഇടതു പാർട്ടികൾ ഇന്ന് മുതൽ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആഭ്യന്തര തീരുമാനങ്ങളിൽ മറ്റ് കമ്മിഷണർമാർ ഉന്നയിച്ച കടുത്ത വിയോജിപ്പുകൾ പുറത്തുവന്നതിനു പിന്നാലെ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്നും നീക്കാനുള്ള ഇംപീച്ച്‌മെന്റ് നോട്ടിസുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യ സഖ്യ കക്ഷികളും രംഗത്തുണ്ട്.

പ്രതിപക്ഷ പാർട്ടികൾക്ക് പിന്നാലെ കമ്മീഷന്റെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് NDA ഘടകകക്ഷികളും രംഗത്തുണ്ട്. എസ്‌ഐആറിൽ പൊതുജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടെന്നും തിരെഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത വരുത്തണമെന്നും ബീഹാറിലെ സഖ്യകക്ഷി രാഷ്ട്രീയ ലോക് മോർച്ച ആവശ്യപ്പെട്ടു. തിരെഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകുന്നത് ജനവിശ്വാസം ശക്തിപ്പെടുത്തുമെന്ന് ടിഡിപി പ്രതികരിച്ചു. ജനങ്ങളുടെ മനസ്സിൽ സംശയങ്ങൾക്ക് ഇടനൽകരുതെന്നാണ് എൽജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാന്റെ നിലപാട്. അതേസമയം പ്രതിഷേധം ശക്തമാകുമ്പോഴും മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെ പൂർണമായും ന്യായീകരിക്കുകയാണ് ബിജെപി. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങൾ തുടങ്ങി കോൺഗ്രസ്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *